യിസ്രായേല്‍മക്കള്‍ വെളിന്‍ പ്രദേശത്തുവെച്ചു അര്‍പ്പിച്ചു വരുന്ന യാഗങ്ങളെ യഹോവേക്കു സമാധാനയാഗങ്ങളായി അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണ്ടതാകുന്നു.
Cross references
അബ്രാഹാം ബേര്‍-ശേബയില്‍ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തില്‍ അവിടെവെച്ചു ആരാധന കഴിച്ചു.
അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
അബ്രാഹാം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്തു ഒരു ആട്ടുകൊറ്റന്‍ കൊമ്പു കാട്ടില്‍ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
പിന്നെ യാക്കോബ് പര്‍വ്വതത്തില്‍ യാഗം അര്‍പ്പിച്ചു ഭക്ഷണം കഴിപ്പാന്‍ തന്റെ സഹോദരന്മാരെ വിളിച്ചു; അവര്‍ ഭക്ഷണം കഴിച്ചു പര്‍വ്വതത്തില്‍ രാപാര്‍ത്തു.
പിന്നെ അവര്‍ യിസ്രായേല്‍മക്കളില്‍ ചില ബാല്യക്കാരെ അയച്ചു; അവര്‍ ഹോമയാഗങ്ങളെ കഴിച്ചു യഹോവേക്കു സമാധാനയാഗങ്ങളായി കാളകളെയും അര്‍പ്പിച്ചു.
ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില്‍ കന്നുകാലികളില്‍ ഒന്നിനെ അര്‍പ്പിക്കുന്നതായാല്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന്‍ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.
യഹോവേക്കു അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു
നിങ്ങള്‍ ദേശം കൈവശമാക്കുവാന്‍ പോകുന്ന ജാതികള്‍ ഉയര്‍ന്ന പര്‍വ്വതങ്ങളിന്‍ മേലും കുന്നുകളിന്‍ മേലും എല്ലാപച്ചമരത്തിന്‍ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങള്‍ അശേഷം നശിപ്പിക്കേണം.
എന്നാല്‍ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളില്‍വെച്ചു യാഗം കഴിച്ചുപോന്നു.
ശലോമോന്‍ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവന്‍ പൂജാഗിരികളില്‍വെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
എങ്ങനെയെന്നാല്‍ അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിന്‍ കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
അവന്‍ പൂജാഗിരികളിലും ഔരോ പച്ചവൃക്ഷത്തിന്‍ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.
അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുവന്നശേഷം അവര്‍ഉയര്‍ന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അര്‍പ്പിക്കയും കോപ ഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.
രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവര്‍ നിന്നില്‍ ഉണ്ടു; പൂജാഗിരികളില്‍ ഭക്ഷണം കഴിക്കുന്നവര്‍ നിന്നില്‍ ഉണ്ടു; നിന്റെ നടുവില്‍ അവര്‍ ദുഷ്കര്‍മ്മം പ്രവര്‍ത്തിക്കുന്നു.