Home Bibles ലേവ്യപുസ്തകം 17:3 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 17:3 · മലയാളം ബൈബിൾ

യിസ്രായേല്‍ഗൃഹത്തില്‍ ആരെങ്കിലും കാളയെയോ ആട്ടിന്‍ കുട്ടിയെയോ കോലാടിനെയോ പാളയത്തില്‍വെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും

Cross references

ലേവ്യപുസ്തകം 3:2

തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

ലേവ്യപുസ്തകം 17:8

നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അര്‍പ്പിക്കയും

ലേവ്യപുസ്തകം 17:12

അതുകൊണ്ടത്രേ നിങ്ങളില്‍ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാന്‍ യിസ്രായേല്‍ മക്കളോടു കല്പിച്ചതു.

ലേവ്യപുസ്തകം 17:15

താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവന്‍ ശുദ്ധിയുള്ളവനാകും.

ആവർത്തനം 12:5

നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ തിരുനിവാസദര്‍ശനത്തിന്നായി ചെല്ലേണം.

ആവർത്തനം 12:11

നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനനയാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങള്‍ യഹോവേക്കു നേരുന്ന വിശേഷമായ നേര്‍ച്ചകള്‍ എല്ലാം എന്നിങ്ങനെ ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങള്‍ കൊണ്ടുവരേണം.

ആവർത്തനം 12:13

നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങള്‍ കഴിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.

ആവർത്തനം 12:14

യഹോവ നിന്റെ ഗോത്രങ്ങളില്‍ ഒന്നില്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങള്‍ കഴിക്കേണം; ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.

ആവർത്തനം 12:20

നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവന്‍ നിന്റെ അതിര്‍ വിശാലമാക്കുമ്പോള്‍ നീ മാംസം തിന്മാന്‍ ആഗ്രഹിച്ചിട്ടുഎനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാല്‍ നിന്റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.

ആവർത്തനം 12:26

നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേര്‍ച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.

Interlinear

Choose Theme