Home Bibles ലേവ്യപുസ്തകം 15:8 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 15:8 · മലയാളം ബൈബിൾ

സ്രവക്കാരന്‍ ശുദ്ധിയുള്ളവന്റെമേല്‍ തുപ്പിയാല്‍ അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

Cross references

ലേവ്യപുസ്തകം 11:24

അവയാല്‍ നിങ്ങള്‍ അശുദ്ധരാകുംഅവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

സംഖ്യാപുസ്തകം 19:22

അശുദ്ധന്‍ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.

യേശയ്യാവ് 1:16

നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍ ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പില്‍നിന്നു നീക്കിക്കളവിന്‍ ; തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍ .

ഗലാത്യർ 1:8

എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍ .

1 തിമോത്തെയോസ് 4:1

എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷകു പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.

തീത്തൊസ് 1:9

വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ;

യാക്കോബ് 4:8

ദൈവത്തോടു അടുത്തു ചെല്ലുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍ ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍ ;

2 പത്രോസ് 2:1

എന്നാല്‍ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയില്‍ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാര്‍ ഉണ്ടാകും; അവര്‍ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങള്‍ക്കു തന്നേ ശീഘ്രനാശം വരുത്തും.

യൂദാ 1:4

നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യര്‍ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.

Interlinear

Choose Theme