ശുദ്ധീകരണം കഴിക്കുന്ന പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയില്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ നിര്‍ത്തേണം.
Cross references
ഇടിച്ചെടുത്ത കാല്‍ഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാല്‍ഹീന്‍ വീഞ്ഞും ആട്ടിന്‍ കുട്ടിയോടുകൂടെ അര്‍പ്പിക്കേണം.
അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.
ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.
ആരെങ്കിലും യഹോവേക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവന്‍ അതിന്മേല്‍ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.
നിങ്ങള്‍ യഹോവേക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.
നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേര്‍ക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിന്‍ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേര്‍ക്കേണം.
അവന്‍ പാപയാഗമായി ഒരു ആട്ടിന്‍ കുട്ടിയെ കൊണ്ടുവരുന്നു എങ്കില്‍ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.
എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേല്‍മൂപ്പന്മാരെയും വിളിച്ചു,
അവന്‍ വിശുദ്ധമന്ദിരത്തില്‍ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗം പോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.
പുരോഹിതന്‍ ഇടങ്കയ്യില്‍ ഉള്ള എണ്ണയില്‍ വലങ്കയ്യുടെ വിരല്‍ മുക്കി വിരല്‍കൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയില്‍ എണ്ണ തളിക്കേണം.
ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായി
പുരോഹിതന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ കുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം;
സ്രവക്കാരന്‍ സ്രവം മാറി ശുദ്ധിയുള്ളവന്‍ ആകുമ്പോള്‍ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തില്‍ കഴുകേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.
അതിന്റെ ഭോജനയാഗം എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം.
അവന്‍ യഹോവേക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍ കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിന്‍ കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റന്‍ ,
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
യഹോവേക്കു വഴിപാടു കഴിക്കുന്നവന്‍ കാല്‍ഹീന്‍ എണ്ണ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും
യേശു അവനോടു“നോകൂ, ആരോടും പറയരുതു; അവര്‍ക്കും സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.
അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാല്‍ യേശുവിന്നു പരസ്യമായി പട്ടണത്തില്‍ കടപ്പാന്‍ കഴിയായ്കകൊണ്ടു അവന്‍ പുറത്തു നിര്‍ജ്ജനസ്ഥലങ്ങളില്‍ പാര്‍ത്തു; എല്ലാടത്തു നിന്നും ആളുകള്‍ അവന്റെ അടുക്കല്‍ വന്നു കൂടി.
അവന്‍ അവനോടുഇതു ആരോടും പറയരുതു; എന്നാല്‍ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവര്‍ക്കും സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അര്‍പ്പിക്ക എന്നു അവനോടു കല്പിച്ചു.
പിറ്റെന്നാള്‍ യേശു തന്റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടുഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
ദൈവത്തിന്റെ അപ്പമോ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു.
സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.