Home Bibles ലേവ്യപുസ്തകം 11:40 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 11:40 · മലയാളം ബൈബിൾ

അതിന്റെ പിണം തിന്നുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.

Cross references

പുറപ്പാട് 22:31

നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങള്‍ അതിനെ നായ്ക്കള്‍ക്കു ഇട്ടുകളയേണം.

ലേവ്യപുസ്തകം 11:25

അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.

ലേവ്യപുസ്തകം 11:28

അവയുടെ പിണം വഹിക്കുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്‍ക്കു അശുദ്ധം.

ലേവ്യപുസ്തകം 14:8

ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവന്‍ സകല രോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തില്‍ കഴുകുകയും വേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും.

ലേവ്യപുസ്തകം 14:46

വീട്ടില്‍ കിടക്കുന്നവന്‍ വസ്ത്രം അലക്കേണം ആ വീട്ടില്‍ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.

ലേവ്യപുസ്തകം 15:5

അവന്റെ കിടക്ക തൊടുന്ന മനുഷ്യന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

ലേവ്യപുസ്തകം 15:15

പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.

ലേവ്യപുസ്തകം 15:27

അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം

ലേവ്യപുസ്തകം 16:26

ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.

ലേവ്യപുസ്തകം 16:28

അവയെ ചുട്ടുകളഞ്ഞവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.

ലേവ്യപുസ്തകം 17:15

താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവന്‍ ശുദ്ധിയുള്ളവനാകും.

ലേവ്യപുസ്തകം 22:6

ഇങ്ങനെ തൊട്ടുതീണ്ടിയവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവന്‍ ദേഹം വെള്ളത്തില്‍ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു.

ലേവ്യപുസ്തകം 22:8

താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താല്‍ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.

സംഖ്യാപുസ്തകം 19:7

അനന്തരം പുരോഹിതന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

സംഖ്യാപുസ്തകം 19:19

ശുദ്ധിയുള്ളവന്‍ അശുദ്ധനായ്തീര്‍ന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവന്‍ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തില്‍ തന്നെത്താന്‍ കഴുകേണം; സന്ധ്യെക്കു അവന്‍ ശുദ്ധിയുള്ളവനാകും.

ആവർത്തനം 14:21

താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാന്‍ കൊടുക്കാംഅല്ലെങ്കില്‍ അന്യജാതിക്കാരന്നു വില്‍ക്കാം; നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ. ആട്ടിന്‍ കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.

യേശയ്യാവ് 1:16

നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍ ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പില്‍നിന്നു നീക്കിക്കളവിന്‍ ; തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍ .

യെഹെസ്കേൽ 4:14

അതിന്നു ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാന്‍ ബാല്യംമുതല്‍ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായില്‍ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.

യെഹെസ്കേൽ 36:25

ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.

യെഹെസ്കേൽ 44:31

താനേ ചത്തതും പഠിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതന്‍ തിന്നരുതു.

സഖറിയാവ് 13:1

അന്നാളില്‍ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികള്‍ക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.

1 കൊരിന്ത്യർ 6:11

നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.

1 കൊരിന്ത്യർ 10:21

നിങ്ങള്‍ക്കു കര്‍ത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന്‍ പാടില്ല; നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള്‍ ആകുവാനും പാടില്ല.

1 യോഹന്നാൻ 1:7

അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.

Interlinear

Choose Theme