Cross references
ഉല്പത്തി 8:7
അവന് ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയില് വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
1 രാജാക്കന്മാർ 17:4
തോട്ടില്നിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാന് കാക്കയോടു കല്പിച്ചിരിക്കുന്നു.
1 രാജാക്കന്മാർ 17:6
കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടില്നിന്നു അവന് കുടിക്കും.
സദൃശവാക്യങ്ങൾ 30:17
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന് കുഞ്ഞുകള് തിന്നുകയും ചെയ്യും.
ലൂക്കോസ് 12:24
കാക്കയെ നോക്കുവിന് ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്ത്തുന്നു. പറവജാതിയെക്കാള് നിങ്ങള് എത്ര വിശേഷമുള്ളവര്!