ലേവ്യപുസ്തകം 10:5 · മലയാളം ബൈബിൾ
മോശെ പറഞ്ഞതുപോലെ അവര് അടുത്തു ചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.
Cross references
ലേവ്യപുസ്തകം 8:13
മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
1 രാജാക്കന്മാർ 13:28
അവര് കോപ്പിട്ടുകൊടുത്തു. അവന് ചെന്നപ്പോള് ശവം വഴിയില് കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നിലക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.