നീ യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളില്‍ ആരെങ്കിലും യഹോവേക്കു വഴിപാടു കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.
Cross references
കുറെക്കാലം കഴിഞ്ഞിട്ടു കയീന്‍ നിലത്തെ അനുഭവത്തില്‍നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു.
കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ കോലാടുകളില്‍നിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.
ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുതു; അതിനാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
ആ പുരുഷന്‍ ഭാര്യയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം; അവള്‍ക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ , സമാധാനയാഗത്തിന്നായി രണ്ടു കാള,
ഒരു നേര്‍ച്ച നിവര്‍ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവേക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവേക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍
യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; കാഴ്ചയുമായി അവന്റെ സന്നിധിയില്‍ ചെല്ലുവിന്‍ ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍ .
അതിന്റെശേഷം അവര്‍ നിരന്തരഹോമയാഗങ്ങളും അമാവാസ്യകള്‍ക്കും യഹോവേക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങള്‍ക്കു ഒക്കെയും യഹോവേക്കു ഔദാര്യദാനങ്ങള്‍ കൊടുക്കുന്ന ഏവര്‍ക്കും ഉള്ള യാഗങ്ങളും അര്‍പ്പിച്ചു.
സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്റെ മനസ്സലിവു ഔര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതുനിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍ .
ആകയാല്‍ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കില്‍ വിശ്വാസത്തിന്നു ഒത്തവണ്ണം,
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതു പോലെ സ്നേഹത്തില്‍ നടപ്പിന്‍