Home Bibles വിലാപങ്ങൾ 3:51 · മലയാളം ബൈബിൾ
വിലാപങ്ങൾ 3:51 · മലയാളം ബൈബിൾ

എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.

Cross references

ഉല്പത്തി 44:34

ബാലന്‍ കൂടെ ഇല്ലാതെ ഞാന്‍ എങ്ങനെ അപ്പന്റെ അടുക്കല്‍ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാന്‍ കാണേണ്ടിവരുമല്ലോ.

1 ശമൂവേൽ 30:3

ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോള്‍ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.

യിരെമ്യാവ് 4:19

അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികള്‍! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആര്‍പ്പുവിളിയും കേട്ടിരിക്കുന്നു.

യിരെമ്യാവ് 14:16

ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.

യിരെമ്യാവ് 14:18

എന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?

യിരെമ്യാവ് 19:9

ഞാന്‍ ഇനി അവനെ ഔര്‍ക്കുംകയില്ല, അവന്റെ നാമത്തില്‍ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളില്‍ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തില്‍ തീ കത്തുംപോലെ ഇരിക്കുന്നു; ഞാന്‍ സഹിച്ചു തളര്‍ന്നു എനിക്കു വഹിയാതെയായി.

വിലാപങ്ങൾ 1:18

യഹോവ നീതിമാന്‍ ; ഞാന്‍ അവന്റെ കല്പനയോടു മത്സരിച്ചു; സകലജാതികളുമായുള്ളോരേ, കേള്‍ക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൌവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.

വിലാപങ്ങൾ 2:21

വീഥികളില്‍ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൌവനക്കാരും വാള്‍കൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തില്‍ നീ അവരെ കൊന്നു കരുണകൂടാതെ അറുത്തുകളഞ്ഞു.

വിലാപങ്ങൾ 5:11

അവര്‍ സീയോനില്‍ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളില്‍ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.

ലൂക്കോസ് 19:41

അവന്‍ നഗരത്തിന്നു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു

Interlinear

Choose Theme