ന്യായാധിപന്മാർ 9:21 · മലയാളം ബൈബിൾ
ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഔടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാര്‍ത്തു.
Cross references
സംഖ്യാപുസ്തകം 21:16
അവിടെനിന്നു അവര്‍ ബേരിലേക്കു പോയി; യഹോവ മോശെയോടുജനത്തെ ഒന്നിച്ചുകൂട്ടുകഞാന്‍ അവര്‍ക്കും വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണര്‍ അതു തന്നേ.
യോശുവ 19:8
ശിമെയോന്‍ മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഔഹരിയില്‍ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഔഹരി അവര്‍ക്കും അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയില്‍ ശിമെയോന്‍ മക്കള്‍ക്കു അവകാശം ലഭിച്ചു.
2 ശമൂവേൽ 20:14
എന്നാല്‍ ശേബ എല്ലായിസ്രായേല്‍ഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേര്‍യ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.