Home Bibles ന്യായാധിപന്മാർ 7:8 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 7:8 · മലയാളം ബൈബിൾ

അങ്ങനെ അവര്‍ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവന്‍ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയില്‍ ആയിരുന്നു.

Cross references

ലേവ്യപുസ്തകം 23:24

നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങള്‍ക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം.

ലേവ്യപുസ്തകം 25:9

അമ്പതാം സംവത്സരം നിങ്ങള്‍ക്കു യോബേല്‍ സംവത്സരമായിരിക്കേണം; അതില്‍ നിങ്ങള്‍ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു.

സംഖ്യാപുസ്തകം 10:9

നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങള്‍ യുദ്ധത്തിന്നു പോകുമ്പോള്‍ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഔര്‍ത്തു ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും.

യോശുവ 6:4

ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പില്‍ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും വേണം.

യോശുവ 6:20

അനന്തരം ജനം ആര്‍പ്പിടുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തില്‍ ആര്‍പ്പിട്ടപ്പോള്‍ മതില്‍ വീണു; ജനം ഔരോരുത്തന്‍ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.

ന്യായാധിപന്മാർ 3:27

അവിടെ എത്തിയശേഷം അവന്‍ എഫ്രയീംപര്‍വ്വതത്തില്‍ കാഹളം ഊതി; യിസ്രായേല്‍മക്കള്‍ അവനോടുകൂടെ പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അവന്‍ അവര്‍ക്കും നായകനായി.

ന്യായാധിപന്മാർ 6:33

അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാര്‍ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേല്‍താഴ്വരയില്‍ പാളയം ഇറങ്ങി.

യേശയ്യാവ് 27:13

അന്നാളില്‍ മഹാകാഹളം ഊതും; അശ്ശൂര്‍ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവയെ നമസ്കരിക്കും.

1 കൊരിന്ത്യർ 15:52

ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്‍ത്യമായതു അമര്‍ത്യത്വത്തെയും ധരിക്കേണം.

Interlinear

Choose Theme