Home Bibles ന്യായാധിപന്മാർ 5:11 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 5:11 · മലയാളം ബൈബിൾ

വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍ അവിടെ അവര്‍ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ ചെന്നു.

Cross references

ഉല്പത്തി 26:20

അപ്പോള്‍ ഗെരാര്‍ദേശത്തിലെ ഇടയന്മാര്‍ഈ വെള്ളം ഞങ്ങള്‍ക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവര്‍ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവന്‍ ആ കിണറ്റിനു ഏശെക്‍ എന്നു പേര്‍ വിളിച്ചു.

പുറപ്പാട് 2:17

എന്നാല്‍ ഇടയന്മാര്‍ വന്നു അവരെ ആട്ടിക്കളഞ്ഞുഅപ്പോള്‍ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.

ആവർത്തനം 22:24

യുവതി പട്ടണത്തില്‍ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷന്‍ കൂട്ടുകാരന്റെ ഭാര്യെക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങള്‍ അവരെ ഇരുവരെയും പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.

ആവർത്തനം 33:21

അവന്‍ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഔഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവന്‍ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.

ന്യായാധിപന്മാർ 5:8

അവര്‍ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കല്‍ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിന്‍ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.

ന്യായാധിപന്മാർ 11:40

പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാര്‍ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീര്‍ത്തിപ്പാന്‍ പോകുന്നതു യിസ്രായേലില്‍ ഒരു ആചാരമായ്തീര്‍ന്നു.

1 ശമൂവേൽ 12:7

ആകയാല്‍ ഇപ്പോള്‍ ഒത്തുനില്പിന്‍ ; യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാന്‍ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.

യോബ് 29:7

ഞാന്‍ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്‍ക്കല്‍ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വേക്കുമ്പോള്‍

സങ്കീർത്തനങ്ങൾ 71:15

എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വര്‍ണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.

സങ്കീർത്തനങ്ങൾ 145:7

മനുഷ്യര്‍ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്റെ മഹിമയെ വര്‍ണ്ണിക്കും.

യേശയ്യാവ് 12:3

അതുകൊണ്ടു നിങ്ങള്‍ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളില്‍നിന്നു വെള്ളം കോരും.

യേശയ്യാവ് 28:6

ന്യായവിസ്താരം കഴിപ്പാന്‍ ഇരിക്കുന്നവന്നു ന്യായത്തിന്റെ ആത്മാവും പട്ടണവാതില്‍ക്കല്‍വെച്ചു പടയെ മടക്കിക്കളയുന്നവര്‍ക്കും വീര്യബലവും ആയിരിക്കും.

യിരെമ്യാവ് 7:2

തങ്ങള്‍ സ്നേഹിച്ചതും സേവിച്ചതും പിഞ്ചെന്നു അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യന്നും ചന്ദ്രന്നും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും മുമ്പാകെ അവയെ നിരത്തിവേക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിന്നു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാടു.

വിലാപങ്ങൾ 5:4

ഞങ്ങളുടെ വെള്ളം ഞങ്ങള്‍ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങള്‍ വിലകൊടുത്തു മേടിക്കുന്നു.

വിലാപങ്ങൾ 5:9

മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണഭയത്തോടെ ഞങ്ങള്‍ ആഹാരം ചെന്നു കൊണ്ടുവരുന്നു.

മീഖാ 6:5

എന്റെ ജനമേ നിങ്ങള്‍ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ് രാജാവായ ബാലാക്‍ ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതല്‍ ഗില്ഗാല്‍വരെ സംഭവിച്ചതും ഔര്‍ക്കുംക.

Interlinear

Choose Theme