Home Bibles ന്യായാധിപന്മാർ 4:6 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 4:6 · മലയാളം ബൈബിൾ

അവള്‍ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയില്‍നിന്നു വിളിപ്പിച്ചു അവനോടുനീ പുറപ്പെട്ടു താബോര്‍പര്‍വ്വതത്തില്‍ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളില്‍ പതിനായിരം പേരെ കൂട്ടിക്കൊള്‍ക;

Cross references

യോശുവ 1:9

നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.

യോശുവ 19:22

ഇതു യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

യോശുവ 19:32

അവരുടെ അതിര്‍ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്ക്കുംവരെ ചെന്നു യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.

യോശുവ 19:35

രക്കത്ത്, കിന്നേരത്ത്, അദമ, രാമ

യോശുവ 19:37

യിരോന്‍ , മിഗ്ദല്‍-ഏല്‍, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.

യോശുവ 21:32

നഫ്താലിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.

ന്യായാധിപന്മാർ 4:10

ബാരാക്‍ സെബൂലൂനെയും നഫ്താലിയെയും കേദെശില്‍ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേര്‍ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.

ന്യായാധിപന്മാർ 5:1

അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാല്‍

ന്യായാധിപന്മാർ 5:14

എഫ്രയീമില്‍നിന്നു അമാലേക്കില്‍ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തില്‍ മാഖീരില്‍നിന്നു അധിപന്മാരും സെബൂലൂനില്‍നിന്നു നായകദണ്ഡധാരികളും വന്നു.

ന്യായാധിപന്മാർ 8:18

പിന്നെ അവന്‍ സേബഹിനോടും സല്‍മുന്നയോടുംനിങ്ങള്‍ താബോരില്‍വെച്ചു കൊന്ന പുരുഷന്മാര്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചേദിച്ചു. അവര്‍ നിന്നെപ്പോലെ ഔരോരുത്തന്‍ രാജകുമാരന്നു തുല്യന്‍ ആയിരുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.

1 ശമൂവേൽ 10:3

അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോള്‍ ഒരുത്തന്‍ മൂന്നു ആട്ടിന്‍ കുട്ടിയെയും വേറൊരുത്തന്‍ മൂന്നു അപ്പവും വേറൊരുത്തന്‍ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാര്‍ ബേഥേലില്‍ ദൈവത്തിന്റെ അടുക്കല്‍ പോകുന്നതായി നിനക്കു എതിര്‍പെടും.

1 ശമൂവേൽ 12:11

എന്നാറെ യഹോവ യെരുബ്ബാല്‍, ബെദാന്‍ , യിഫ്താഹ്, ശമൂവേല്‍ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യില്‍നിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു.

സങ്കീർത്തനങ്ങൾ 7:6

യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.

സങ്കീർത്തനങ്ങൾ 89:12

ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെര്‍മ്മോനും നിന്റെ നാമത്തില്‍ ആനന്ദിക്കുന്നു;

സങ്കീർത്തനങ്ങൾ 89:13

നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.

യേശയ്യാവ് 13:2

മൊട്ടക്കുന്നിന്മേല്‍ കൊടി ഉയര്‍ത്തുവിന്‍ ; അവര്‍ പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയര്‍ത്തി അവരെ കൈ കാട്ടി വിളിപ്പിന്‍ .

ഹോശേയ 5:1

പുരോഹിതന്മാരേ, കേള്‍പ്പിന്‍ ; യിസ്രായേല്‍ഗൃഹമേ, ചെവിക്കൊള്‍വിന്‍ ; രാജഗൃഹമേ, ചെവിതരുവിന്‍ ; നിങ്ങള്‍ മിസ്പെക്കു ഒരു കണിയും താബോരിന്മേല്‍ വിരിച്ച വലയും ആയിത്തീര്‍ന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങള്‍ക്കു വരുന്നു.

പ്രവൃത്തികൾ 13:47

“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാന്‍ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.

എബ്രായർ 11:32

ഇനി എന്തുപറയേണ്ടു? ഗിദ്യോന്‍ , ബാരാക്ക്, ശിംശോന്‍ , യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേല്‍ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ.

Interlinear

Choose Theme