ന്യായാധിപന്മാർ 4:22 · മലയാളം ബൈബിൾ
ബാരാക്‍ സീസെരയെ തിരഞ്ഞു ചെല്ലുമ്പോള്‍ യായേല്‍ അവനെ എതിരേറ്റു അവനോടുവരിക, നീ അന്വേഷിക്കുന്ന ആളെ ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ സീസെരാ ചെന്നിയില്‍ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.
Cross references
2 ശമൂവേൽ 17:3
പിന്നെ ഞാന്‍ സകലജനത്തെയും നിന്റെ അടുക്കല്‍ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോള്‍ സകലജനവും സമാധാനത്തോടെ ഇരിക്കും.
2 ശമൂവേൽ 17:10
അപ്പോള്‍ സീംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പന്‍ വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.