Home Bibles ന്യായാധിപന്മാർ 20:9 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 20:9 · മലയാളം ബൈബിൾ

നാം ഇപ്പോള്‍ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതുനാം അതു സംബന്ധിച്ചു ചീട്ടിടേണം;

Cross references

യോശുവ 14:2

യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.

1 ശമൂവേൽ 14:41

അങ്ങനെ ശൌല്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടുനേര്‍ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോള്‍ ശൌലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.

1 ദിനവൃത്താന്തം 24:5

എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.

നെഹെമ്യാവ് 11:1

ജനത്തിന്റെ പ്രഭുക്കന്മാര്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷംജനം പത്തുപേരില്‍ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളില്‍ പാര്‍പ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.

സദൃശവാക്യങ്ങൾ 16:33

ചീട്ടു മടിയില്‍ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

യോനാ 1:7

അനന്തരം അവര്‍വരുവിന്‍ ; ആരുടെ നിമിത്തം ഈ അനര്‍ത്ഥം നമ്മുടെമേല്‍ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു. അങ്ങനെ അവര്‍ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.

പ്രവൃത്തികൾ 1:26

ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.

Interlinear

Choose Theme