Home Bibles ന്യായാധിപന്മാർ 19:30 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 19:30 · മലയാളം ബൈബിൾ

അതു കണ്ടവര്‍ എല്ലാവരുംയിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാള്‍ മുതല്‍ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ചു ആലോചിച്ചു അഭിപ്രായം പറവിന്‍ എന്നു പറഞ്ഞു.

Cross references

ന്യായാധിപന്മാർ 20:7

നിങ്ങള്‍ എല്ലാവരും യിസ്രായേല്യരല്ലോ; ഇതില്‍ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന്‍ .

സദൃശവാക്യങ്ങൾ 11:14

പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.

സദൃശവാക്യങ്ങൾ 13:10

അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;

സദൃശവാക്യങ്ങൾ 15:22

ആലോചന ഇല്ലാഞ്ഞാല്‍ ഉദ്ദേശങ്ങള്‍ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.

സദൃശവാക്യങ്ങൾ 20:18

ഉദ്ദേശങ്ങള്‍ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാല്‍ ഭരണസാമര്‍ത്ഥ്യത്തോടെ യുദ്ധം ചെയ്ക.

സദൃശവാക്യങ്ങൾ 24:6

ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു.

ഹോശേയ 9:9

ഗിബെയയുടെ കാലത്തു എന്നപോലെ അവര്‍ വഷളത്വത്തില്‍ മുഴുകിയിരിക്കുന്നു; അവന്‍ അവരുടെ അകൃത്യം ഔര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും.

Interlinear

Choose Theme