എഫ്രയീംമലനാട്ടില്‍ മീഖാവു എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു.
Cross references
പിന്നെ ആ അതിര്‍ മലയുടെ മുകളില്‍നിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോന്‍ മലയിലെ പട്ടണങ്ങള്‍വരെ ചെന്നു കിര്‍യ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
അനന്തരം യോസേഫിന്റെ മക്കള്‍ യോശുവയോടുയഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ ഒരു വലിയ ജനമായി തീര്‍ന്നിരിക്കെ ഒരു നറുക്കും ഔഹരിയും മാത്രം നീ ഞങ്ങള്‍ക്കു തന്നതു എന്തു എന്നു ചോദിച്ചു.
യോശുവ അവരോടുനിങ്ങള്‍ വലിയൊരു ജനം എങ്കില്‍ എഫ്രയീംപര്‍വ്വതം നിങ്ങള്‍ക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
എഫ്രയീംനാട്ടില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
അവനെ എഫ്രയീംപര്‍വ്വതത്തിലുള്ള തിമ്നാത്ത്-സേരഹില്‍ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയില്‍ അടക്കംചെയ്തു.
അവിടെ എത്തിയശേഷം അവന്‍ എഫ്രയീംപര്‍വ്വതത്തില്‍ കാഹളം ഊതി; യിസ്രായേല്‍മക്കള്‍ അവനോടുകൂടെ പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അവന്‍ അവര്‍ക്കും നായകനായി.
അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില്‍ ആയിരുന്നു അവന്‍ പാര്‍ത്തതു.
അങ്ങനെയിരിക്കേ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്നു ദാന്യര്‍ തങ്ങളുടെ ഗോത്രത്തില്‍ നിന്നു കൂട്ടത്തില്‍ പരാക്രമശാലികളായ അഞ്ചുപേരെ സോരയില്‍നിന്നും എസ്തായോലില്‍ നിന്നും അയച്ചു, അവരോടുനിങ്ങള്‍ ചെന്നു ദേശം ശോധനചെയ്‍വിന്‍ എന്നു പറഞ്ഞു.
അപ്പോള്‍ ലയീശ് ദേശം ഒറ്റുനോക്കുവാന്‍ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോടുഈ വീടുകളില്‍ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ടു എന്നു അറിഞ്ഞുവോ? ആകയാല്‍ നിങ്ങള്‍ ചെയ്യേണ്ടതു എന്തെന്നു വിചാരിച്ചുകൊള്‍വിന്‍ .
അവരുടെ പേരാവിതുഎഫ്രയീംമലനാട്ടില്‍ ബെന്‍ -ഹൂര്‍;