Home Bibles ന്യായാധിപന്മാർ 16:9 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 16:9 · മലയാളം ബൈബിൾ

അവളുടെ ഉള്‍മുറിയില്‍ പതിയിരിപ്പുകാര്‍ പാര്‍ത്തിരുന്നു. അവള്‍ അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ തീ തൊട്ട ചണനൂല്‍പോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.

Cross references

ന്യായാധിപന്മാർ 15:14

അവന്‍ ലേഹിയില്‍ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ അവനെ കണ്ടിട്ടു ആര്‍ത്തു. അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയര്‍ തീകൊണ്ടു കരിഞ്ഞ ചണനൂല്‍പോലെ ആയി; അവന്റെ ബന്ധനങ്ങള്‍ കൈമേല്‍നിന്നു ദ്രവിച്ചുപോയി.

സങ്കീർത്തനങ്ങൾ 58:9

നിങ്ങളുടെ കലങ്ങള്‍ക്കു മുള്‍തീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവന്‍ ചുഴലിക്കാറ്റിനാല്‍ പാറ്റിക്കളയും

Interlinear

Choose Theme