അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാര്നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവന് നമ്മുടെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.
Cross references
ഫെലിസ്ത്യര് ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തില് കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു.
അവന്റെ ആയുധവര്ഗ്ഗം അവര് തങ്ങളുടെ ദേവന്റെ ക്ഷേത്രത്തില് വെച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറെച്ചു.
ഇപ്പോഴോ ഞാന് അവരുടെ പാട്ടായിരിക്കുന്നു; അവര്ക്കും പഴഞ്ചൊല്ലായിത്തീര്ന്നിരിക്കുന്നു.
അവരോ എന്റെ വീഴ്ചയിങ്കല് സന്തോഷിച്ചു കൂട്ടംകൂടി; ഞാന് അറിയാത്ത അധമന്മാര് എനിക്കു വിരോധമായി കൂടിവന്നു. അവര് ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
നിന്റെ ശത്രു വീഴുമ്പോള് സന്തോഷിക്കരുതു; അവന് ഇടറുമ്പോള് നിന്റെ ഹൃദയം ആനന്ദിക്കരുതു.
ഒരു ജാതി തന്റെ ദേവന്മാരെ മാറ്റീട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാല് എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിന്നു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.
സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തില് നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില് എന്നും എന്നെന്നേക്കും നടക്കും.
അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര് ക്ഷയമുള്ള മനുഷ്യന് , പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു.
വിഗ്രഹാര്പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില് വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്ത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
അല്ല, ജാതികള് ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങള്ക്കു കഴിക്കുന്നു എന്നത്രേ; എന്നാല് നിങ്ങള് ഭൂതങ്ങളുടെ കൂട്ടാളികള് ആകുവാന് എനിക്കു മനസ്സില്ല.