ഇതു ചെയ്തതു ആര്‍ എന്നു ഫെലിസ്ത്യര്‍ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകന്‍ ശിംശോന്‍ ; അവന്റെ ഭാര്യയെ അവന്‍ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവര്‍ക്കും അറിവുകിട്ടി; ഫെലിസ്ത്യര്‍ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.
Cross references
അനന്തരം എഫ്രയീമ്യര്‍ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടുനീ അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങള്‍ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.
ഏഴാം ദിവസത്തിലോ അവര്‍ ശിംശോന്റെ ഭാര്യയോടുഞങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ തക്കവണ്ണം നിന്റെ ഭര്‍ത്താവിനെ വശീകരിക്ക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിന്നോ നിങ്ങള്‍ ഞങ്ങളെ വിളിച്ചതു എന്നു പറഞ്ഞു.
നീതികേടു വിതെക്കുന്നവന്‍ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
ഈ കാര്യത്തില്‍ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങള്‍ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവന്‍ കര്‍ത്താവല്ലോ.