കൈകാലുകളുടെ പെരുവിരല്‍ മുറിച്ചു എഴുപതു രാജാക്കന്മാര്‍ എന്റെ മേശയിന്‍ കീഴില്‍നിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്‍ പറഞ്ഞു. അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവന്‍ മരിച്ചു.
Cross references
മറ്റു ദോഷം വന്നിട്ടുണ്ടെങ്കില്‍ ജീവന്നു പകരം ജീവന്‍ കൊടുക്കേണം.
ഒരുത്തന്‍ കൂട്ടുകാരന്നു കേടു വരുത്തിയാല്‍ അവന്‍ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.
ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവന്‍ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിന്നു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരന്‍ അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാന്‍ അവന്നു തുണയായിരുന്ന ശെഖേം പൌരന്മാരും ചുമക്കയും ചെയ്തു.
ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേല്‍ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേല്‍ വന്നു.
നിന്റെ വാള്‍ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയില്‍ മക്കളില്ലാത്തവളാകും എന്നു ശമൂവേല്‍ പറഞ്ഞു, ഗില്ഗാലില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
നീ അവനോടുനീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കള്‍ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവര്‍ത്തിക്കാതെ ദ്രോഹം പ്രവര്‍ത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിര്‍ത്തുമ്പോള്‍ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവര്‍ത്തിക്കുന്നതു മതിയാക്കുമ്പോള്‍ നിന്നോടും ദ്രോഹം പ്രവര്‍ത്തിക്കും.
നിന്നെ ക്ളേശിപ്പിക്കുന്ന ഏവരോടും ഞാന്‍ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാന്‍ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സര്‍വ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീര്‍ത്തിയുമാക്കിത്തീര്‍ക്കുംകയും ചെയ്യും.
“നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
വിധിക്കരുതു; എന്നാല്‍ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാല്‍ നിങ്ങള്‍ക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിന്‍ ; എന്നാല്‍ നിങ്ങളെയും വിടുവിക്കും.
അവരുടെ മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.
അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ടു ആവശ്യം.
വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ.