അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഏബാല്‍പര്‍വ്വതത്തില്‍ ഒരു യാഗപീഠം പണിതു.
Cross references
നോഹ യഹോവേക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേല്‍ ഹോമയാഗം അര്‍പ്പിച്ചു.
യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു.
അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവേക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു.
എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേല്‍ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അര്‍പ്പിക്കേണം. ഞാന്‍ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാന്‍ നിന്റെ അടുക്കല്‍ വന്നു നിന്നെ അനുഗ്രഹിക്കും.
ആകയാല്‍ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നിട്ടു ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാല്‍ പര്‍വ്വത്തില്‍ നാട്ടുകയും അവേക്കു കുമ്മായം തേക്കുകയും വേണം.