Home Bibles യോശുവ 7:15 · മലയാളം ബൈബിൾ
യോശുവ 7:15 · മലയാളം ബൈബിൾ

ശപഥാര്‍പ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവന്നുള്ള സകലത്തെയും തീയില്‍ ഇട്ടു ചുട്ടുകളയേണം; അവന്‍ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചിരിക്കുന്നു.

Cross references

ഉല്പത്തി 34:7

യാക്കോബിന്റെ പുത്രന്മാര്‍ വസ്തുത കേട്ടു വയലില്‍ നിന്നു വന്നു. അവന്‍ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചതുകൊണ്ടു ആ പുരുഷന്മാര്‍ക്കും വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.

ആവർത്തനം 13:15

നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയില്‍ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കില്‍

യോശുവ 7:11

യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; ഞാന്‍ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവര്‍ ലംഘിച്ചിരിക്കുന്നു; അവര്‍ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങള്‍ക്കിടയില്‍ അതു വെച്ചിരിക്കുന്നു.

യോശുവ 7:25

നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയില്‍ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.

ന്യായാധിപന്മാർ 20:5

എന്നാറെ ഗിബെയാനിവാസികള്‍ എന്റെ നേരെ എഴുന്നേറ്റു രാത്രിയില്‍ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാന്‍ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര്‍ ബലാല്‍ക്കാരം ചെയ്തതിനാല്‍ അവള്‍ മരിച്ചുപോയി.

ന്യായാധിപന്മാർ 20:6

അവര്‍ യിസ്രായേലില്‍ ദുഷ്കര്‍മ്മവും വഷളത്വവും പ്രവര്‍ത്തിച്ചതുകൊണ്ടു ഞാന്‍ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.

ന്യായാധിപന്മാർ 20:10

അവര്‍ യിസ്രായേലില്‍ പ്രവര്‍ത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോള്‍ അവര്‍ക്കും വേണ്ടി ഭക്ഷണസാധനങ്ങള്‍ പോയി കൊണ്ടുവരുവാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ നൂറ്റില്‍ പത്തുപേരെയും ആയിരത്തില്‍ നൂറുപേരെയും പതിനായിരത്തില്‍ ആയിരംപേരെയും എടുക്കേണം.

1 ശമൂവേൽ 14:38

അപ്പോള്‍ ശൌല്‍ജനത്തിന്റെ പ്രധാനികള്‍ ഒക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചതു ഏതു കാര്യത്തില്‍ എന്നു അന്വേഷിച്ചറിവിന്‍ ;

1 ശമൂവേൽ 26:21

അതിന്നു ശൌല്‍ഞാന്‍ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവന്‍ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാന്‍ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാന്‍ ഭോഷത്വം പ്രവര്‍ത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ 13:13

എന്റെ അവമാനം ഞാന്‍ എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലില്‍ വഷളന്മാരുടെ കൂട്ടത്തില്‍ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവന്‍ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.

Interlinear

Choose Theme