Home Bibles യോശുവ 3:3 · മലയാളം ബൈബിൾ
യോശുവ 3:3 · മലയാളം ബൈബിൾ

നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം.

Cross references

പുറപ്പാട് 13:21

അവര്‍ പകലും രാവും യാത്രചെയ്‍വാന്‍ തക്കവണ്ണം അവര്‍ക്കും വഴികാണിക്കേണ്ടതിന്നു പകല്‍ മേഘസ്തംഭത്തിലും അവര്‍ക്കും വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവര്‍ക്കും മുമ്പായി പൊയ്ക്കൊണ്ടിരുന്നു.

സംഖ്യാപുസ്തകം 4:15

പാളയം യാത്രപുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീര്‍ന്നശേഷം കെഹാത്യര്‍ ചുമപ്പാന്‍ വരേണം; എന്നാല്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനക്കുടാരത്തില്‍ കെഹാത്യരുടെ ചുമടു ഇവ തന്നേ.

സംഖ്യാപുസ്തകം 10:33

അനന്തരം അവര്‍ യഹോവയുടെ പര്‍വ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്‍ക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.

ആവർത്തനം 31:9

അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു

ആവർത്തനം 31:25

യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാല്‍

യോശുവ 3:6

പുരോഹിതന്മാരോടു യോശുവനിങ്ങള്‍ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിന്‍ എന്നു പറഞ്ഞു. അങ്ങനെ അവര്‍ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു.

യോശുവ 3:8

നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോള്‍ യോര്‍ദ്ദാനില്‍ നില്പാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു.

യോശുവ 3:14

അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെ കടപ്പാന്‍ തങ്ങളുടെ കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെ വന്നു.

യോശുവ 4:10

മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാന്‍ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്റെ നടുവില്‍ നിന്നു; ജനം വേഗത്തില്‍ മറുകര കടന്നു.

യോശുവ 6:6

നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടുനിയമപെട്ടകം എടുപ്പിന്‍ ; ഏഴു പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.

1 ശമൂവേൽ 6:15

ലേവ്യര്‍ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികള്‍ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേല്‍ വെച്ചു; ബേത്ത്-ശേമെശ്യര്‍ അന്നു യഹോവേക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അര്‍പ്പിച്ചു.

2 ശമൂവേൽ 6:3

അവര്‍ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയില്‍ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.

2 ശമൂവേൽ 6:13

യഹോവയുടെ പെട്ടകം ചുമന്നവര്‍ ആറു ചുവടു നടന്നശേഷം അവന്‍ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.

1 ദിനവൃത്താന്തം 15:11

ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേല്‍, അസായാവു, യോവേല്‍, ശെമയ്യാവു, എലീയേല്‍, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു

മത്തായി 8:19

അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കല്‍ വന്നുഗുരോ, നീ എവിടെ പോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.

മത്തായി 16:24

പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു“ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

വെളിപ്പാട് 14:4

അവര്‍ കന്യകമാരാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍നിന്നു വീണ്ടെടുത്തിരിക്കുന്നു.

Interlinear

Choose Theme