Home Bibles യോശുവ 21:6 · മലയാളം ബൈബിൾ
യോശുവ 21:6 · മലയാളം ബൈബിൾ

ഗേര്‍ശോന്റെ മക്കള്‍ക്കു യിസ്സാഖാര്‍ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.

Cross references

പുറപ്പാട് 6:16

വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ ഇവഗേര്‍ശോന്‍ , കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.

പുറപ്പാട് 6:17

ഗേര്‍ശോന്റെ പുത്രന്മാര്‍കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.

സംഖ്യാപുസ്തകം 3:21

ഗേര്‍ശോനില്‍നിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്‍ശോന്യ കുടുംബങ്ങള്‍.

യോശുവ 21:27

ലേവ്യരുടെ കുടുംബങ്ങളില്‍ ഗേര്‍ശോന്റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും

യോശുവ 21:33

ഗേര്‍ശോന്യര്‍ക്കും കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

1 ദിനവൃത്താന്തം 6:56

എന്നാല്‍ പട്ടണത്തിന്റെ വയലുകളും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.

1 ദിനവൃത്താന്തം 6:62

ഗേര്‍ശോമിന്റെ മക്കള്‍ക്കു കുലംകുലമായി യിസ്സാഖാര്‍ ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.

1 ദിനവൃത്താന്തം 6:71

ഗേര്‍ശോമിന്റെ പുത്രന്മാര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തില്‍ ബാശാനില്‍ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;

Interlinear

Choose Theme