ശേഷം ലേവ്യരില്‍ മെരാര്‍യ്യകുടുംബങ്ങള്‍ക്കു സെബൂലൂന്‍ ഗോത്രത്തില്‍ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥയും അതിന്റെ പുല്പുറങ്ങളും
Cross references
കര്‍മ്മേലിലെ യൊക്നെയാംരാജാവു ഒന്നു;
സാരീദില്‍നിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
ഇതു സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.
മെരാരിപുത്രന്മാരില്‍ ശേഷമുള്ളവര്‍ക്കും സെബൂലൂന്‍ ഗോത്രത്തില്‍ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;