കനാന്‍ ദേശത്തു ശീലോവില്‍വെച്ചു അവരോടുയഹോവ ഞങ്ങള്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു പുല്പുറങ്ങളും തരുവാന്‍ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
Cross references
യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കും വസിപ്പാന്‍ പട്ടങ്ങള്‍ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കേണം.
യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.
അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനക്കുടാരം നിര്‍ത്തി; ദേശം അവര്‍ക്കും കീഴടങ്ങിയിരുന്നു.
നിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയയായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.
വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരന്‍ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഔഹരി കൊടുക്കേണം.
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.