Home Bibles യോശുവ 20:6 · മലയാളം ബൈബിൾ
യോശുവ 20:6 · മലയാളം ബൈബിൾ

അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തില്‍ പാര്‍ക്കേണം; അതിന്റെ ശേഷം കുലചെയ്തവന്നു താന്‍ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.

Cross references

സംഖ്യാപുസ്തകം 35:12

കുലചെയ്തവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെ അവന്‍ പ്രതികാരകന്റെ കയ്യാല്‍ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.

സംഖ്യാപുസ്തകം 35:24

കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.

എബ്രായർ 9:26

അങ്ങനെയായാല്‍ ലോകസ്ഥാപനം മുതലക്കു അവന്‍ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.

Interlinear

Choose Theme