ഇതു ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
Cross references
ദാനെക്കുറിച്ചു അവന്‍ പറഞ്ഞതുദാന്‍ ബാലസിംഹം ആകുന്നു; അവന്‍ ബാശാനില്‍നിന്നു ചാടുന്നു.
അമോര്‍യ്യര്‍ ദാന്‍ മക്കളെ തിക്കിത്തള്ളി മലനാട്ടില്‍ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല.
അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അക്കാലം തങ്ങള്‍ക്കു കുടിപാര്‍പ്പാന്‍ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേല്‍ഗോത്രങ്ങളുടെ ഇടയില്‍ അവര്‍ക്കും അന്നുവരെ അവകാശം സ്വാധീനമായ്‍വന്നിരുന്നില്ല.
ദാന്യര്‍ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേര്‍ശോമിന്റെ മകന്‍ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാന്‍ ഗോത്രക്കാര്‍ക്കും പുരോഹിതന്മാരായിരുന്നു.
പിന്നെ അവര്‍ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവര്‍ ദാന്‍ -യാനിലും ചുറ്റി സീദോനിലും ചെന്നു;