യാനോഹയുടെ കിഴക്കു കടന്നു യാനോഹയില്‍നിന്നു അതെരോത്തിന്നും നാരാത്തിന്നും ഇറങ്ങി യെരീഹോവില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.
Cross references
അബാരീംപര്‍വ്വതത്തിങ്കല്‍ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി.
സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.
എന്നാല്‍ യെരീഹോവിനെ യിസ്രായേല്‍മക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
അക്കാലത്തു യോശുവ ശപഥം ചെയ്തുഈ യെരീഹോപട്ടണത്തെ പണിയുവാന്‍ തുനിയുന്ന മനുഷ്യന്‍ യഹോവയുടെ മുമ്പാകെ ശപീക്കപ്പെട്ടവന്‍ ; അവന്‍ അതിന്റെ അടിസ്ഥാനമിടുമ്പോള്‍ അവന്റെ മൂത്തമകന്‍ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോള്‍ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാല്‍ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും,