Home Bibles യോശുവ 15:39 · മലയാളം ബൈബിൾ
യോശുവ 15:39 · മലയാളം ബൈബിൾ

ലാഖിശ്, ബൊസ്കത്ത്,

Cross references

യോശുവ 10:3

ആകയാല്‍ യെരൂശലേംരാജാവായ അദോനീ-സേദെക്‍ ഹെബ്രോന്‍ രാജാവായ ഹോഹാമിന്റെയും യര്‍മ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ളോന്‍ രാജാവായ ദെബീരിന്റെയും അടുക്കല്‍ ആളയച്ചു

യോശുവ 10:31

യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയില്‍നിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.

യോശുവ 10:34

യോശുവയും യിസ്രായേലൊക്കെയും ലാഖീശില്‍നിന്നു എഗ്ളോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.

യോശുവ 12:11

യര്‍മ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;

2 രാജാക്കന്മാർ 14:19

യെരൂശലേമില്‍ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവന്‍ ലാഖീശിലേക്കു ഔടിപ്പോയി; എന്നാല്‍ അവര്‍ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.

2 രാജാക്കന്മാർ 18:14

അപ്പോള്‍ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശില്‍ അശ്ശൂര്‍രാജാവിന്റെ അടുക്കല്‍ ആളയച്ചുഞാന്‍ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.

2 രാജാക്കന്മാർ 18:17

എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.

2 രാജാക്കന്മാർ 19:8

റബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്‍രാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന്‍ ലാഖീശ് വിട്ടു പോയി എന്നു അവന്‍ കേട്ടിരുന്നു.

2 രാജാക്കന്മാർ 22:1

യോശീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നു; അവന്‍ മുപ്പത്തൊന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു യെദീദാ എന്നു പേര്‍; അവള്‍ ബൊസ്കത്ത് കാരനായ അദായാവിന്റെ മകള്‍ ആയിരുന്നു.

Interlinear

Choose Theme