Home Bibles യോശുവ 15:17 · മലയാളം ബൈബിൾ
യോശുവ 15:17 · മലയാളം ബൈബിൾ

കാലേബിന്റെ സഹോദരനായ കെനസിന്റെ മകന്‍ ഒത്നീയേല്‍ അതിനെ പിടിച്ചു; അവന്‍ തന്റെ മകള്‍ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.

Cross references

സംഖ്യാപുസ്തകം 32:12

അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവന്‍ നാല്പതു സംവത്സരം അവരെ മരുഭൂമിയില്‍ അലയുമാറാക്കി.

യോശുവ 14:6

അനന്തരം യെഹൂദാമക്കള്‍ ഗില്ഗാലില്‍ യോശുവയുടെ അടുക്കല്‍ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബ് അവനോടു പറഞ്ഞതുയഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബര്‍ന്നേയയില്‍വെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.

ന്യായാധിപന്മാർ 1:13

കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നീയേല്‍ അതു പിടിച്ചു; അവന്‍ തന്റെ മകള്‍ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.

ന്യായാധിപന്മാർ 3:9

എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ യിസ്രായേല്‍മക്കള്‍ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍ അവരെ രക്ഷിച്ചു.

ന്യായാധിപന്മാർ 3:11

ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

1 ദിനവൃത്താന്തം 2:49

എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍കിര്‍യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാല്‍,

1 ദിനവൃത്താന്തം 4:13

കെനസ്സിന്റെ പുത്രന്മാര്‍ഒത്നീയേല്‍, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാര്‍ഹഥത്ത്.

1 ദിനവൃത്താന്തം 27:15

പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലില്‍നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

Interlinear

Choose Theme