പിന്നെ ആ അതിര്‍ വടക്കോട്ടു എക്രോന്റെ പാര്‍ശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലില്‍ ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
Cross references
പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്‍.
എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
എല്‍തെക്കേ, ഗിബ്ബഥോന്‍ , ബാലാത്ത്,
യെഹൂദാ ഗസ്സയും അതിന്റെ അതിര്‍നാടും അസ്കലോനും അതിന്റെ അതിര്‍നാടും എക്രോനും അതിന്റെ അതിര്‍നാടും പിടിച്ചു.
അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകലപ്രഭുക്കന്മാരെയും വിളിച്ചുകൂട്ടിയിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപേകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.
അതുകൊണ്ടു അവര്‍ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനില്‍ എത്തിയപ്പോള്‍ എക്രോന്യര്‍നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാന്‍ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.
എക്രോന്‍ മുതല്‍ ഗത്ത്വരെ ഫെലിസ്ത്യര്‍ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങള്‍ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിര്‍നാടുകളും യിസ്രായേല്‍ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു വിടുവിച്ചു. യിസ്രായേലും അമോര്‍യ്യരും തമ്മില്‍ സമാധാനമായിരുന്നു.
അഹസ്യാവു ശമര്‍യ്യയിലെ തന്റെ മാളികയുടെ കിളിവാതിലില്‍കൂടി വീണു ദീനംപിടിച്ചു; അവന്‍ ദൂതന്മാരെ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു ചെന്നു ചോദിപ്പിന്‍ എന്നു അവരോടു കല്പിച്ചു.
അവര്‍ അവനോടു പറഞ്ഞതുഒരാള്‍ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടുനിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കല്‍ മടങ്ങിച്ചെന്നുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിന്‍ എന്നു പറഞ്ഞു.
അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാന്‍ യിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.
അവന്‍ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങള്‍ പണിതു.