Home Bibles യോശുവ 10:1 · മലയാളം ബൈബിൾ
യോശുവ 10:1 · മലയാളം ബൈബിൾ

യോശുവ ഹായിപട്ടണം പിടിച്ചു നിര്‍മ്മൂലമാക്കി എന്നും അവന്‍ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്‍ നിവാസികള്‍ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക്‍ കേട്ടപ്പോള്‍

Cross references

ഉല്പത്തി 14:18

ശാലേംരാജാവായ മല്‍ക്കീസേദെക്‍ അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.

യോശുവ 6:21

പുരുഷന്‍ , സ്ത്രീ, ബാലന്‍ , വൃദ്ധന്‍ , ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ അശേഷം സംഹരിച്ചു.

യോശുവ 8:2

യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണംഎന്നാല്‍ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങള്‍ക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിപ്പു ആക്കേണം.

യോശുവ 8:22

മറ്റവരും പട്ടണത്തില്‍നിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേല്‍ ഇപ്പുറത്തും അപ്പുറത്തും അവര്‍ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.

യോശുവ 9:3

എന്നാല്‍ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോന്‍ നിവാസികള്‍ കേട്ടപ്പോള്‍

യോശുവ 9:15

യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.

യോശുവ 9:21

അവര്‍ക്കും വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാര്‍ അവരോടുഇവര്‍ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവര്‍ സര്‍വ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.

യോശുവ 11:19

ഗിബയോന്‍ നിവാസികളായ ഹിവ്യര്‍ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേല്‍മക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി.

എബ്രായർ 7:1

ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മല്‍ക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചു

Interlinear

Choose Theme