അനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്റെ കിഴക്കേവശത്തു ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന്നു എന്തു ഭവിക്കും എന്നു കാണുവോളം അതിന്‍ കീഴെ തണലില്‍ പാര്‍ത്തു.
Cross references
അബ്രാഹാം രാവിലെ എഴുന്നേറ്റു താന്‍ യഹോവയുടെ സന്നിധിയില്‍ നിന്നിരുന്ന സ്ഥലത്തു ചെന്നു,
അവിടെ അവന്‍ ഒരു ഗുഹയില്‍ കടന്നു രാപാര്‍ത്തു; അപ്പോള്‍ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടുഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.
ഏലീയാവു അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നുഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവന്‍ കേട്ടു.
അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാന്‍ കോപിച്ചു അവരെ അടിച്ചു; ഞാന്‍ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവര്‍ തിരിഞ്ഞു തങ്ങള്‍ക്കു തോന്നിയ വഴിയില്‍ നടന്നു
എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂര്‍ത്തികള്‍ക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളില്‍, പുരാതന പാതകളില്‍ തന്നേ, അവര്‍ അവരെ ഇടറി വീഴുമാറാക്കി; അവര്‍ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
ഈ നഗരത്തില്‍ പാര്‍ക്കുംന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാല്‍ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവന്‍ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും.
കപ്പല്‍ക്കാര്‍ ഭയപ്പെട്ടു ഔരോരുത്തന്‍ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവര്‍ അതിലെ ചരകൂ സമുദ്രത്തില്‍ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടില്‍ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
അവന്‍ നഗരത്തിന്നു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു