Home Bibles യോനാ 1:15 · മലയാളം ബൈബിൾ
യോനാ 1:15 · മലയാളം ബൈബിൾ

പിന്നെ അവര്‍ യോനയെ എടുത്തു സമുദ്രത്തില്‍ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.

Cross references

യോശുവ 7:24

അപ്പോള്‍ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊന്‍ കട്ടി, അവന്റെ പുത്രന്മാര്‍, പുത്രിമാര്‍, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോര്‍താഴ്വരയില്‍ കൊണ്ടുപോയി

യോശുവ 7:26

അവന്റെ മേല്‍ അവര്‍ ഒരു വലിയ കലക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോര്‍താഴ്വര എന്നു ഇന്നുവരെ പേര്‍ പറഞ്ഞുവരുന്നു.

2 ശമൂവേൽ 21:8

അയ്യാവിന്റെ മകള്‍ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അര്‍മ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖള്‍ മെഹോലാത്യന്‍ ബര്‍സില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യില്‍ ഏല്പിച്ചു.

2 ശമൂവേൽ 21:14

ശൌലിന്റെയും അവന്റെ മകന്‍ യോനാഥാന്റെയും അസ്ഥികളെ അവര്‍ ബെന്യാമീന്‍ ദേശത്തു സേലയില്‍ അവന്റെ അപ്പനായ കീശിന്റെ കല്ലറയില്‍ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവര്‍ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാര്‍ത്ഥനയെ കേട്ടരുളി.

സങ്കീർത്തനങ്ങൾ 65:7

അവന്‍ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 89:9

നീ സമുദ്രത്തിന്റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.

സങ്കീർത്തനങ്ങൾ 93:3

യഹോവേ, പ്രവാഹങ്ങള്‍ ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ തിരമാലകളെ ഉയര്‍ത്തുന്നു.

സങ്കീർത്തനങ്ങൾ 107:29

അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.

യോനാ 3:9

ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആര്‍ക്കറിയാം.

മത്തായി 8:26

അവന്‍ അവരോടു“അല്പവിശ്വാസികളെ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി.

ലൂക്കോസ് 8:24

തടാകത്തില്‍ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകില്‍ വെള്ളം നിറഞ്ഞിട്ടു അവര്‍ പ്രാണഭയത്തിലായി അടുക്കെ ചെന്നുനാഥാ, നാഥാ, ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; അവന്‍ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമര്‍ന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു

Interlinear

Choose Theme