Home Bibles യോഹന്നാൻ 7:26 · മലയാളം ബൈബിൾ
യോഹന്നാൻ 7:26 · മലയാളം ബൈബിൾ

അവന്‍ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര്‍ അവനോടു ഒന്നും പറയുന്നില്ല; ഇവന്‍ ക്രിസ്തു ആകുന്നു എന്നു പ്രമാണികള്‍ യഥാര്‍ത്ഥമായി ഗ്രഹിച്ചുവോ?

Cross references

സങ്കീർത്തനങ്ങൾ 40:9

ഞാന്‍ മഹാസഭയില്‍ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന്‍ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.

സങ്കീർത്തനങ്ങൾ 71:15

എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വര്‍ണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.

സദൃശവാക്യങ്ങൾ 28:1

ആരും ഔടിക്കാതെ ദുഷ്ടന്മാര്‍ ഔടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.

യേശയ്യാവ് 42:4

ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകള്‍ കാത്തിരിക്കുന്നു.

യേശയ്യാവ് 50:7

യഹോവയായ കര്‍ത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാന്‍ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാന്‍ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാന്‍ ലജ്ജിച്ചുപോകയില്ല എന്നു ഞാന്‍ അറിയുന്നു.

മത്തായി 22:16

തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കല്‍ അയച്ചുഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.

ലൂക്കോസ് 7:30

എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാല്‍ സ്നാനം ഏല്‍ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങള്‍ക്കു വൃഥാവാക്കിക്കളഞ്ഞു. -

യോഹന്നാൻ 7:48

അവരില്‍ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കല്‍ വന്നിരുന്ന നിക്കൊദേമൊസ് അവരോടു

യോഹന്നാൻ 9:22

യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്‍ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവന്‍ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാര്‍ തമ്മില്‍ പറഞ്ഞൊത്തിരുന്നു

യോഹന്നാൻ 11:47

അവനെ ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.

യോഹന്നാൻ 12:42

യേശു വിളിച്ചു പറഞ്ഞതുഎന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍ തന്നേ വിശ്വസിക്കുന്നു.

പ്രവൃത്തികൾ 4:13

അവര്‍ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു.

എഫേസ്യർ 6:19

ഞാന്‍ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മര്‍മ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാന്‍ എന്റെ വായി തുറക്കുമ്പോള്‍ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും

ഫിലിപ്പിയർ 1:14

സഹോദരന്മാര്‍ മിക്കപേരും എന്റെ ബന്ധനങ്ങളാല്‍ കര്‍ത്താവില്‍ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാന്‍ അധികം തുനിയുകയും ചെയ്തിരിക്കുന്നു.

2 തിമോത്തെയോസ് 1:7

ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.

Interlinear

Choose Theme