Home Bibles യോഹന്നാൻ 6:19 · മലയാളം ബൈബിൾ
യോഹന്നാൻ 6:19 · മലയാളം ബൈബിൾ

അവര്‍ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേല്‍ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.

Cross references

യോബ് 9:8

അവന്‍ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേല്‍ അവന്‍ നടക്കുന്നു.

സങ്കീർത്തനങ്ങൾ 29:10

യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 93:4

സമുദ്രത്തിലെ വന്‍ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തില്‍ യഹോവ മഹിമയുള്ളവന്‍ .

യെഹെസ്കേൽ 27:26

നിന്റെ തണ്ടേലന്മാര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കന്‍ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.

യോനാ 1:13

എന്നാല്‍ അവര്‍ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോള്‍ പെരുകി വന്നതുകൊണ്ടു അവര്‍ക്കും സാധിച്ചില്ല.

മത്തായി 14:25

രാത്രിയിലെ നാലാം യാമത്തില്‍ അവന്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ വന്നു.

മർക്കോസ് 6:47

വൈകുന്നേരം ആയപ്പോള്‍ പടകു കടലിന്റെ നടുവിലും താന്‍ ഏകനായി കരയിലും ആയിരുന്നു.

ലൂക്കോസ് 24:13

അന്നു തന്നേ അവരില്‍ രണ്ടുപേര്‍ യെരൂശലേമില്‍നിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയില്‍

ലൂക്കോസ് 24:36

ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ നടുവില്‍ നിന്നു(നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.)

യോഹന്നാൻ 11:18

മാര്‍ത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കല്‍ വന്നിരുന്നു.

യോഹന്നാൻ 14:18

ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും.

വെളിപ്പാട് 14:20

ചകൂ നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കില്‍നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളംപൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

വെളിപ്പാട് 21:16

നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോല്‍കൊണ്ടു അവന്‍ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.

Interlinear

Choose Theme