Home Bibles യോഹന്നാൻ 4:25 · മലയാളം ബൈബിൾ
യോഹന്നാൻ 4:25 · മലയാളം ബൈബിൾ

ഇതിന്നിടയില്‍ അവന്റെ ശിഷ്യന്മാര്‍ വന്നു അവന്‍ സ്ത്രീയോടു സംസാരിക്കയാല്‍ ആശ്ചര്യപ്പെട്ടു എങ്കിലുംനീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.

Cross references

ആവർത്തനം 18:15

നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങള്‍ കേള്‍ക്കേണം.

ദാനിയേൽ 9:24

അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദര്‍ശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.

മത്തായി 1:16

യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനപ്പിച്ചു. അവളില്‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

യോഹന്നാൻ 1:41

അവന്‍ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടുഞങ്ങള്‍ മശീഹയെ എന്നുവെച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 1:49

നഥനയേല്‍ അവനോടുറബ്ബീ, നീ ദൈവപുത്രന്‍ , നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ 4:29

അതിന്നിടയില്‍ ശിഷ്യന്മാര്‍ അവനോടുറബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.

യോഹന്നാൻ 4:39

ഏറ്റവും അധികംപേര്‍ അവന്റെ വചനം കേട്ടു വിശ്വസിച്ചു

യോഹന്നാൻ 4:42

പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.

Interlinear

Choose Theme