ഞാന്‍ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന്നു നിങ്ങള്‍ തന്നേ എനിക്കു സാക്ഷികള്‍ ആകുന്നു;
Cross references
എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാന്‍ എന്റെ ദൂതനെ അയക്കുന്നു. നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവന്‍ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവന്‍ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ഞാന്‍ ഹോരേബില്‍വെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .
“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന്‍ ” എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.
ഞാന്‍ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില്‍ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.
“ഞാന്‍ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവന്‍ നിന്റെ വഴി ഒരുക്കും.
അവന്‍ യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും.
നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും
“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍ ; അവന്റെ പാത നിരപ്പാക്കുവിന്‍ .”
ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
അതിന്നു അവന്‍ യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെകര്‍ത്താവിന്റെ വഴി നേരെ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു.
എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില്‍ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു.
എന്റെ പിന്നാലെ വരുന്നവന്‍ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യന്‍ അല്ല എന്നു ഉത്തരം പറഞ്ഞു.