Home Bibles യോഹന്നാൻ 21:5 · മലയാളം ബൈബിൾ
യോഹന്നാൻ 21:5 · മലയാളം ബൈബിൾ

യേശു അവരോടുകുഞ്ഞുങ്ങളേ, കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവര്‍ ഉത്തരം പറഞ്ഞു.

Cross references

1 രാജാക്കന്മാർ 19:6

അവന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കനലിന്മേല്‍ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കല്‍ ഇരിക്കുന്നതു കണ്ടു; അവന്‍ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.

സങ്കീർത്തനങ്ങൾ 37:3

യഹോവയില്‍ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.

മർക്കോസ് 8:7

ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവന്‍ അനുഗ്രഹിച്ചിട്ടു, വിളമ്പുവാന്‍ പറഞ്ഞു.

ലൂക്കോസ് 24:41

അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോള്‍ അവരോടുതിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു.

ഫിലിപ്പിയർ 4:11

ബുദ്ധിമുട്ടു നിമിത്തമല്ല ഞാന്‍ പറയുന്നതു; ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിപ്പാന്‍ ഞാന്‍ പഠിച്ചിട്ടുണ്ടു.

ഫിലിപ്പിയർ 4:19

എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തുതരും.

എബ്രായർ 13:5

നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

1 യോഹന്നാൻ 2:13

പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ നിങ്ങള്‍ക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാല്‍ നിങ്ങള്‍ക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങള്‍ പിതാവിനെ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു.

1 യോഹന്നാൻ 2:18

കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.

Interlinear

Choose Theme