Home Bibles യോഹന്നാൻ 21:3 · മലയാളം ബൈബിൾ
യോഹന്നാൻ 21:3 · മലയാളം ബൈബിൾ

ശിമോന്‍ പത്രൊസ് അവരോടുഞാന്‍ മീന്‍ പിടിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല.

Cross references

2 രാജാക്കന്മാർ 6:1

പ്രവാചകശിഷ്യന്മാര്‍ എലീശയോടുഞങ്ങള്‍ പാര്‍ക്കുംന്ന ഈ സ്ഥലം ഞങ്ങള്‍ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.

2 രാജാക്കന്മാർ 6:2

ഞങ്ങള്‍ യോര്‍ദ്ദാനോളം ചെന്നു അവിടെനിന്നു ഔരോരുത്തന്‍ ഔരോ മരം കൊണ്ടുവന്നു ഞങ്ങള്‍ക്കു പാര്‍ക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന്‍ എന്നു അവന്‍ പറഞ്ഞു.

മത്തായി 4:18

അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍ പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു

ലൂക്കോസ് 5:5

അതിന്നു ശിമോന്‍ നാഥാ, ഞങ്ങള്‍ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാന്‍ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.

ലൂക്കോസ് 5:10

ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാന്‍ എന്ന സെബെദിമക്കള്‍ക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടുഭയപ്പെടേണ്ടാ ഇന്നു മുതല്‍ നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും എന്നു പറഞ്ഞു.

പ്രവൃത്തികൾ 18:3

തൊഴില്‍ ഒന്നാകകൊണ്ടു അവന്‍ അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.

പ്രവൃത്തികൾ 20:34

എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവര്‍ക്കും വേണ്ടി ഞാന്‍ ഈ കൈകളാല്‍ അദ്ധ്വാനിച്ചു എന്നു നങ്ങള്‍ തന്നേ അറിയുന്നുവല്ലോ.

1 കൊരിന്ത്യർ 3:7

ആകയാല്‍ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.

1 കൊരിന്ത്യർ 9:6

അല്ല, വേല ചെയ്യാതിരിപ്പാന്‍ എനിക്കും ബര്‍ന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?

1 തെസ്സലോനിക്ക്യർ 2:9

സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങള്‍ ഔര്‍ക്കുംന്നുവല്ലോ; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങള്‍ രാവും പകലും വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.

2 തെസ്സലോനിക്ക്യർ 3:7

ഞങ്ങള്‍ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ. ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ക്രമം കെട്ടു നടന്നിട്ടില്ല,

Interlinear

Choose Theme