അതിനാല്‍ അവന്‍ ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവന്‍ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
Cross references
എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്‍ണ്ണമായി അനുസരിച്ചതുകൊണ്ടും അവന്‍ പോയിരുന്ന ദേശത്തേക്കു ഞാന്‍ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
ശമൂവേല്‍ ജനത്തോടു പറഞ്ഞതുഭയപ്പെടായ്‍വിന്‍ ; നിങ്ങള്‍ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിന്‍ .
തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
അന്നു മുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ടു, മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.
യേശു അവരോടു പറഞ്ഞതു“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജ്ജനനത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു
അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചുസാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു.
പിന്നെ അവന്‍ എല്ലാവരോടും പറഞ്ഞതുഎന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.
എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും.
ഇതു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
ശിമോന്‍ പത്രൊസ് അവനോടുകര്‍ത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നുഞാന്‍ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോള്‍ എന്നെ അനുഗമിപ്പാന്‍ കഴികയില്ല; പിന്നെത്തേതില്‍ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു.
യേശു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചവാക്കിന്നു ഇതിനാല്‍ നിവൃത്തിവന്നു.
യേശു അവനോടുഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കില്‍ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
അങ്ങനെ ഞാന്‍ ഒന്നിലും ലജ്ജിച്ചുപോകാതെ പൂര്‍ണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കല്‍ ജീവനാല്‍ ആകട്ടെ മരണത്താല്‍ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യശിക്കയും ചെയ്യുന്നു.
ഒരുത്തന്‍ പ്രസംഗിക്കുന്നു എങ്കില്‍ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തന്‍ ശുശ്രൂഷിക്കുന്നു എങ്കില്‍ ദൈവം നലകുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാന്‍ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേന്‍ .
ഞാന്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം നിങ്ങളെ ഔര്‍പ്പിച്ചുണര്‍ത്തുക യുക്തം എന്നു വിചാരിക്കുന്നു.