യേശു അവരോടു ഈ കല്പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു; അവര്‍ വക്കൊളവും നിറെച്ചു.
Cross references
അപ്പോള്‍ യഹോവ ജനത്തിന്റെ ഇടയില്‍ അഗ്നിസര്‍പ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലില്‍ വളരെ ജനം മരിച്ചു.
നിങ്ങളില്‍ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.
ഏലീയാവു അവളോടുഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാല്‍ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊള്‍ക.
എലീശ അവളോടുഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില്‍ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടില്‍ മറ്റൊന്നും ഇല്ല എന്നു അവള്‍ പറഞ്ഞു.
എലീശാ ആളയച്ചുനീ ചെന്നു യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അതില്‍ കടന്നാല്‍ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവില്‍.
പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോടുനീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
വീഞ്ഞു പോരാതെവരികയാല്‍ യേശുവിന്റെ അമ്മ അവനോടുഅവര്‍ക്കും വീഞ്ഞു ഇല്ല എന്നു പറഞ്ഞു.
അവന്റെ അമ്മ ശുശ്രൂഷക്കാരോടുഅവന്‍ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‍വിന്‍ എന്നു പറഞ്ഞു.
അനന്തരം കര്‍ത്താവിന്റെ ദൂതന്‍ ഫിലിപ്പൊസിനോടുനീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില്‍ നിന്നു ഗസെക്കുള്ള നിര്‍ജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.