അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാന്‍ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാല്‍ അവന്‍ വന്നു അവന്റെ ശരീരം എടുത്തു.
Cross references
അതതു വീട്ടില്‍വെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതില്‍ ഒരു അസ്ഥിയും ഒടിക്കരുതു.
രാവിലത്തേക്കു അതില്‍ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവര്‍ അതു ആചരിക്കേണം.
യഹോവ യേഹൂവോടുനിന്റെ പുത്രന്മാര്‍ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല.
യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്‍നിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്റെ കയ്യില്‍നിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും.
“കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കും”
ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു. പടയാളികള്‍ ഇങ്ങനെ ഒക്കെയും ചെയ്തു.
അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണംഎനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.