യേശുവോഅവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവള്‍ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
Cross references
ഞാന്‍ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാന്‍ പുരുഷാരത്തിന്റെ നടുവില്‍ അവനെ പുകഴ്ത്തും.
യഹോവ സാത്താനോടുസാത്താനേ, യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭര്‍ത്സിക്കുന്നു; ഇവന്‍ തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.
യേശു അതു അറിഞ്ഞു അവരോടു“സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
അവള്‍ ഈ തൈലം എന്റെ ദേഹത്തിന്മേല്‍ ഒഴിച്ചതു എന്റെ ശവസംസ്ക്കാരത്തിന്നായി ചെയ്തതാകുന്നു.
സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്റെ ശിഷ്യനായിരിക്കയാല്‍ വന്നു,
എന്നാല്‍ യേശുഇവളെ വിടുവിന്‍ ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചുഅവന്‍ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടല്‍ യോസേഫിന്നു നല്കി.
അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി —
അവര്‍ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാര്‍ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവര്‍ഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.