യോഹന്നാൻ 10:22 · മലയാളം ബൈബിൾ
അനന്തരം യെരൂശലേമില്‍ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.
Cross references
1 രാജാക്കന്മാർ 8:63
ശലോമോന്‍ യഹോവേക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അര്‍പ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേല്‍മക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.
2 ദിനവൃത്താന്തം 7:5
ശലോമോന്‍ രാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സര്‍വ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.
എസ്രാ 6:16
യിസ്രായേല്‍മക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.
മർക്കോസ് 3:22
യെരൂശലേമില്‍ നിന്നു വന്ന ശാസ്ത്രിമാരുംഅവന്നു ബെയെത്സെബൂല്‍ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.