അവര്‍ വീരന്മാരെപ്പോലെ ഔടുന്നു; യോദ്ധാക്കളെപ്പോലെ മതില്‍ കയറുന്നു; അവര്‍ പാത വിട്ടുമാറാതെ താന്താന്റെ വഴിയില്‍ നടക്കുന്നു.
Cross references
ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല. അവര്‍ കഴുകനിലും വേഗവാന്മാര്‍. സിംഹത്തിലും വീര്യവാന്മാര്‍.
അവിടെ യോവാബ്, അബീശായി, അസാഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേല്‍ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
അന്നു ദാവീദ്ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാല്‍ അവന്‍ നീര്‍പ്പാത്തിയില്‍കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതു കൊണ്ടു കുരുടരും മുടന്തരും വീട്ടില്‍ വരരുതു എന്നൊരു ചൊല്ലു നടപ്പായി.
ആശേരില്‍ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര്‍ നാല്പതിനായിരംപേര്‍.
അതു മണവറയില്‍നിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഔട്ടം ഔടുവാന്‍ സന്തോഷിക്കുന്നു.
വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
അവന്‍ ദൂരത്തുള്ള ജാതികള്‍ക്കു ഒരു കൊടി, ഉയര്‍ത്തി, ഭൂമിയുടെ അറ്റത്തുനിന്നു അവരെ ചൂളകുത്തിവിളിക്കും; അവര്‍ ബദ്ധപ്പെട്ടു വേഗത്തില്‍ വരും.
അതിന്റെ മതിലുകളിന്മേല്‍ കയറി നശിപ്പിപ്പിന്‍ ; എങ്കിലും മുടിച്ചുകളയരുതു. അതിന്റെ കൊമ്പുകളെ നീക്കിക്കളവിന്‍ ; അവ യഹോവേക്കുള്ളവയല്ലല്ലോ.
അവര്‍ പട്ടണത്തില്‍ ചാടിക്കടക്കുന്നു; മതിലിന്മേല്‍ ഔടുന്നു; വീടുകളിന്മേല്‍ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളില്‍കൂടി കടക്കുന്നു.