യോവേൽ 2:29 · മലയാളം ബൈബിൾ
ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്റെ ആത്മാവിനെ പകരും.
Cross references
1 കൊരിന്ത്യർ 12:13
യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
ഗലാത്യർ 3:28
അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.
കൊലോസ്യർ 3:11
അതില്‍ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്‍മ്മവും എന്നില്ല, ബര്‍ബ്ബരന്‍ , ശകന്‍ , ദാസന്‍ , സ്വതന്ത്രന്‍ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.