ഞാന്‍ പാപം ചെയ്തുവെങ്കില്‍, മനുഷ്യപാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?
Cross references
നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.
ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീര്‍പ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
സര്‍വ്വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങള്‍ എന്റെ നേരെ അണിനിരന്നിരിക്കുന്നു.
ആകയാല്‍ ഞാന്‍ എന്റെ വായടെക്കയില്ല; എന്റെ മന:പീഡയില്‍ ഞാന്‍ സംസാരിക്കും; എന്റെ മനോവ്യസനത്തില്‍ ഞാന്‍ സങ്കടം പറയും.
എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാന്‍ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
ഞാന്‍ ദൈവത്തോടു പറയുംഎന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാന്‍ സംഗതി എന്തു? എന്നെ അറിയിക്കേണമേ.
നിന്റെ നാളുകള്‍ മനുഷ്യന്റെ നാളുകള്‍ പോലെയോ? നിന്നാണ്ടുകള്‍ മര്‍ത്യന്റെ ജീവകാലം പോലെയോ?
കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു എന്റെ യൌവനത്തിലെ അകൃത്യങ്ങള്‍ എന്നെ അനുഭവിക്കുമാറാക്കുന്നു.
ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേല്‍ നീ ദൃഷ്ടിവെക്കുന്നില്ലയോ?
ഞാന്‍ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവന്‍ എന്നെ പിടരിക്കു പിടിച്ചു തകര്‍ത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിര്‍ത്തിയിരിക്കുന്നു.
നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങള്‍ക്കു അന്തവുമില്ല.
ഞാന്‍ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാര്‍വ്വിടത്തു മറെച്ചുവെച്ചെങ്കില്‍,
ഞാന്‍ ലംഘനം ഇല്ലാത്ത നിര്‍മ്മലന്‍ ; ഞാന്‍ നിര്‍ദ്ദോഷി; എന്നില്‍ അകൃത്യവുമില്ല.
അവന്‍ മനുഷ്യരുടെ മുമ്പില്‍ പാടി പറയുന്നതുഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
നീ പാപം ചെയ്യുന്നതിനാല്‍ അവനോടു എന്തു പ്രവര്‍ത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാല്‍ നീ അവനോടു എന്തു ചെയ്യുന്നു?
നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേല്‍ തൊടുക്കും.
നിന്റെ നീതി ദിവ്യപര്‍വ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികള്‍ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
അവന്‍ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.